നിംസ് – സ്വസ്തി വിവിധ പദ്ധതികളുടെ ഉദ്ഘാടനം : ഫെബ്രുവരി 5 ന്

നിംസ് സെന്റർ ഫോർ മിനിമൽ അക്സസ് & റോബട്ടിക്  സർജിക്കൽ ഓൺകോളജിയുടെയുംനിംസ്  ഓൺകോ ജിനോമിക്സ് ലാബിന്റെയുംനിംസ് – സ്വസ്തി വിവിധ പദ്ധതികളുടെ…

മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി സെൻറ്ജോർജ് ഫൊറോനാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

വയനാട്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലോടി സെൻറ്ജോർജ് ഫൊറോനാ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. 11നാൾ നീണ്ടുനിൽക്കുന്ന തിരുനാളിൻ്റെ പ്രധാന ദിനങ്ങൾ…

തണ്ണീർ കൊമ്പനെ മയക്ക് വെടിവെച്ചസംഭവം;കർണാടകയിലെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്

തണ്ണീർ കൊമ്പനെ മയക്ക് വെടിവെച്ച സംഭവംകർണാടകയിലെ പരിസ്ഥിതി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് ‘മതിയായ യോഗ്യതയുള്ള ഡോക്ടർമാർ അല്ല ആനയെ മയക്ക് വെടിവച്ചത്…

ഇൻക്ലൂസീവ് കായികോത്സവം ജില്ലയിൽ സമാപിച്ചു

സംസ്ഥാനത്ത് ആദ്യമായി പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച ഇൻക്ലൂസീവ് കായികോത്സവം ജില്ലയിൽ…

മദ്യവർജനം സാമൂഹ്യ പുരോഗതിക്ക് വഴിതെളിക്കും: കടന്നപ്പള്ളി രാമചന്ദ്രൻ

മദ്യവർജനത്തിലൂടെ സാമൂഹിക ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സാധിക്കുമെന്ന് രജിസ്ട്രേഷൻ -മ്യൂസിയം -പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പുൽപ്പള്ളി…

വയനാടിൻ്റെ ഹരിത കവാടത്തിൽ വിസ്മയലോകം തുറന്ന് അൾട്ര പാർക്ക് ലക്കിടിയിൽ പ്രവർത്തനം ആരംഭിച്ചു

വയനാടിന്റെ ടൂറിസം മേഖലയിൽ പുത്തൻ അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളോടെ വയനാട് അൾട്രാ പാർക്ക് പ്രവർത്തന സജ്ജമായി. പാർക്കിൻ്റെ ഉദ്ഘാടനംകൽപ്പറ്റ എംഎൽഎ…

മാനന്തവാടി വള്ളിയൂർക്കാവ് പ്രദേശത്ത്കരടിക്കായി തിരച്ചിൽ നടത്തിവനപാലകരും,നാട്ടുകാരും പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം മാനന്തവാടി വള്ളിയൂർക്കാവ് പ്രദേശത്ത് കരടി ഇറങ്ങിയതായി നാട്ടുകാർ.വള്ളിയൂർക്കാവ് റോഡിലെ ചെറ്റപ്പാലം…

തിരുനെല്ലി ക്ഷേത്രത്തെ തകർക്കാനുള്ള നീക്കം തിരിച്ചറിയണം മാനന്തവാടി: പിതൃതർപ്പണത്തിനു ഏറെ പ്രാധാന്യമുള്ല തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തെ തകർക്കാൻ ചിലർ നടത്തുന്ന ശ്രമം…

ജലസേചനത്തിന് ക്വാറികള്‍; ഫീല്‍ഡ് പരിശോധന നടത്തി

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ അമ്പലവയല്‍ ക്വാറി കുളങ്ങള്‍ജലസേചന ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതിന് പ്രാഥമിക പരിശോധന നടത്തി. ഹരിതകേരളം മിഷനുംഅമ്പലവയല്‍ ഗ്രാമപഞ്ചായത്തും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചെറുകിട ജലസേചന വകുപ്പുംസംയുക്തമായാണ് ഫീല്‍ഡ് ലെവല്‍ പരിശോധന നടത്തിയത്. പരിശോധനയുടെ അടിസ്ഥാനത്തില്‍ ജലസേചനആവശ്യങ്ങള്‍ക്കും പ്രദേശത്തെ കിണര്‍ റീചാര്‍ജ് ചെയ്ത് കുടിവെള്ള സംരക്ഷണത്തിനുമായുള്ള വിശദമായപ്രൊജക്റ്റ് റിപ്പോര്‍ട്ട് ജലസേചന വകുപ്പ് തയ്യാറാക്കി പഞ്ചായത്തിന് കൈമാറും. പ്രൊജക്റ്റ് റിപ്പോര്‍ട്ടിന്റെഅവതരണം പഞ്ചായത്ത് തലത്തില്‍ നടത്തും. പദ്ധതിക്കാവശ്യമായ വൈദ്യുതിക്കായി സോളാര്‍ പാനലുംസ്ഥാപിക്കും. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത്, വൈസ് പ്രസിഡന്റ് കെ ഷെമീര്‍, വാര്‍ഡ് മെമ്പര്‍ ഷീജ ബാബു, നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു, ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി മജീദ്, ചെറുകിട ജലസേചന വിഭാഗംഎക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡി അനിത, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി. ജ്യോതി, ഓവര്‍സിയര്‍ മഞ്ജുതോമസ്, നവകേരളം കര്‍മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ അഖിയ മോള്‍, എന്‍.ആര്‍.ഇ.ജി.എ എ.ഇ സുദിന്‍, എന്നിവര്‍ പങ്കെടുത്തു.

സിക്കിള്‍ സെല്‍ കെയര്‍ ദിനാചരണം

ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സിക്കിള്‍ സെല്‍ കെയര്‍ദിനാചരണം നടത്തി. ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ പരിപാടി നെന്‍മേനി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. ‘കരുതലായി കൈത്താങ്ങായി‘ എന്ന പേരില്‍ നടത്തിയസൗഹൃദ സംഗമത്തില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ 70 ഓളം സിക്കിള്‍ സെല്‍ രോഗബാധിതര്‍ പങ്കെടുത്തു. 24 പേര്‍ക്ക് ‘ആഭ‘ ഐ.ഡി തയ്യാറാക്കി നല്‍കി. ജീവനക്കാരുടെയും രോഗബാധിതരുടെയും കലാപരിപാടികള്‍സൗഹൃദ സംഗമത്തിന് മിഴിവേകി. ഫിസിയോതെറാപ്പിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, ഡയറ്റീഷ്യന്‍ എന്നിവരുടെ സേവനവുംലഭ്യമായിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാരുംപങ്കെടുത്തു.